ഐ.എന്‍.എല്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ദേവര്‍കോവിലിലെ ഒ.വി.ഹമീദ് അന്തരിച്ചു


കുറ്റ്യാടി: ഐ.എന്‍.എല്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ദേവര്‍കോവിലിലെ ഒ.വി.ഹമീദ് അന്തരിച്ചു. അന്‍പത്തിയഞ്ച് വയസ്സായിരുന്നു. മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ പിതൃസഹോദരപുത്രനാണ്.

ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റി അംഗം, ഐ.എം.സി.സി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി, ഐ.എന്‍.എല്‍ നാദാപുരം മണ്ഡലം ജനറല്‍ സെക്രട്ടറി, എസ്.വൈ.എസ് കായക്കൊടി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: നസീമ കിഴക്കിനിടത്തില്‍ (തളീക്കര).

മക്കള്‍: മുഹമ്മദ് ഇര്‍ഫാന്‍ (ദുബൈ), മുഹമ്മദ് ഫര്‍ഹാന്‍, മുഹമ്മദ് റയ്യാന്‍ (ഓസ്ട്രേലിയ), മുഹമ്മദ് അഫ്നാന്‍.

മരുമകള്‍: ശഹാന കല്ലാച്ചി.

സഹോദരങ്ങള്‍: അമ്മദ്, കുഞ്ഞബ്ദുല്ല, റാബിഅ, സൈനബ.