എന്‍.കെ. പ്രഭയുടെ കഥാ സമാഹാരം ‘കാത്തുവെച്ച കനികള്‍’ പ്രകാശനം ചെയ്തു


കൊയിലാണ്ടി: എന്‍.കെ. പ്രഭയുടെ കഥാ സമാഹാരം കാത്തുവെച്ച കനികള്‍ കല്‍പ്പറ്റ നാരായണന്‍ പ്രകാശനം ചെയ്തു. കവി ഡോ: മോഹനന്‍ നടുവത്തൂര്‍ ഏറ്റുവാങ്ങി. സൃഷ്ടിപഥം സംസ്ഥാന പ്രസിഡന്റ് സുനില്‍ കിഴക്കേടത്ത് അധ്യക്ഷത വഹിച്ചു.

നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് മുഖ്യാതിഥിയായിരുന്നു. ഹാരിസ് കുളത്തിങ്കല്‍ പുസ്തക പരിചയം നിര്‍വ്വഹിച്ചു. എന്‍.ഇ.ഹരികുമാര്‍, എം.എം.ചന്ദ്രന്‍, ഷൈനി കൃഷ്ണ, ജെ.ആര്‍. ജ്യോതി ലക്ഷ്മി, കരുണന്‍ പുസ്തക ഭവന്‍, ശ്രീധരന്‍ അമ്പാടി എന്നിവര്‍ സംസാരിച്ചു. എന്‍ കെ. പ്രഭ മറുമൊഴി മൊഴിഞ്ഞു.