ഇത് രണ്ടാം ജന്മം; സൈന്യത്തിന്റെ അതിസാഹസികമായ രക്ഷാ പ്രവർത്തനത്തിനൊടുവിൽ ബാബു തിരികെ ജീവിതത്തിലേക്ക്; ഗുഹയിൽ കഴിഞ്ഞത് നാൽപ്പത്തിയഞ്ച് മണിക്കൂറിലധികം സമയം


പാലക്കാട്: അതിസാഹസികൾക്കൊടുവിൽ വിജയകരമായി രക്ഷാ ദൗത്യം. ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ ബാബുവിനെ രക്ഷിച്ച് സൈന്യം. മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെയാണ് നീണ്ട 45 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തിയത്.

കേരളം ഒന്നാകെ പ്രാർത്ഥനകളോടെ കാത്തിരുന്ന വാർത്തയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ശ്രമകരമായ ദൗത്യത്തിന് ശേഷം ബാബുവിനെ ചെറാഡ് കുമ്പച്ചിമലയുടെ മുകൾത്തട്ടിൽ എത്തിച്ചു. കേരളത്തില്‍ ഒരാള്‍ക്കായി നടന്ന ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് മലമ്പുഴയില്‍ രണ്ടു ദിവസങ്ങളിലായി നടന്നത്. തിങ്കളാഴ്ചയാണ് ബാബു സുഹൃത്തുക്കളോടൊപ്പം മല കയറിയത്.

രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര്‍ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു. കയര്‍ അരയില്‍ ബെല്റ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്.

ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കും. ബേസ് ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുകയെന്നാണ് സൂചന. എയര്‍ലിഫ്റ്റിങ്ങിനായി കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ഉടന്‍ എത്തും.

ബാബുവിന് ആദ്യം വെള്ളവും ഭക്ഷണവും എത്തിക്കുകയായിരുന്നു ചെയ്തത്. ഏറെ നേരമായി വെള്ളം ചോദിച്ചിരുന്നു. ദൗത്യസംഘത്തിലെ ഒരാള്‍ കയറിലൂടെ ഇറങ്ങിയാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. രണ്ട് കുപ്പി വെള്ളമാണ് നല്‍കിയത്. വെള്ളം നല്‍കുന്നതിനായി വലിയ ഡ്രോണ്‍ കോയമ്പത്തൂരില്‍ നിന്ന് എത്തിച്ചിരുന്നെങ്കിലും അതിന് മുമ്പേ അദ്ദേഹത്തിന് സൈന്യം വെള്ളവും ഭക്ഷണവും നല്‍കി.

ഭക്ഷണവും മരുന്നും നൽകിയ ശേഷം സൈനികൻ തന്റെ ശ​രീ​ര​ത്തോ​ട് ബാ​ബു​വി​നെ ബെ​ല്‍​റ്റ് ഉ​പ​യോ​ഗി​ച്ച്‌ ബ​ന്ധി​പ്പി​ച്ചു. പി​ന്നീ​ട് ഇ​രു​വ​രും വ​ട​ത്തി​ല്‍ മു​ക​ളി​ലേ​ക്ക് ക​യ​റി​ത്തു​ട​ങ്ങി. മ​ല​യു​ടെ മു​ക​ളി​ല്‍ നി​ല​യു​റ​പ്പി​ച്ച ദൗ​ത്യ​സം​ഘം ഇ​രു​വ​രെ​യും മു​ക​ളി​ലേ​ക്ക് വ​ലി​ച്ച്‌ ഉ​യ​ര്‍​ത്തു​ക​യാ​ണ് ചെ​യ്ത​ത്. ഒ​രു ഘ​ട്ട​ത്തി​ല്‍ മ​ല‍​യു​ടെ മു​ക​ളി​ല്‍​നി​ന്ന് മ​റ്റൊ​രു ദൗ​ത്യ​സം​ഘാം​ഗ​വും വ​ട​ത്തി​ല്‍ താ​ഴേ​യ്ക്ക് ഇ​വ​രെ സ​ഹാ​യി​ക്കാ​ന്‍ ഇ​റ​ങ്ങി​വ​ന്നു. പി​ന്നീ​ട് മൂ​വ​രും ചേ​ര്‍​ന്നാ​ണ് മ​ല​ക​യ​റി​യ​ത്. ഏ​താ​ണ്ട് അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ത​ന്നെ ബാ​ബു​വു​മാ​യി മ​ല​ക​യ​റി എ​ത്താ​ന്‍ ദൗ​ത്യ​സം​ഘ​ത്തി​നാ​യി.

മ​ല​മു​ക​ളി​ല്‍ എ​ത്തി​യ ശേ​ഷം സൈ​ന്യം ബാ​ബു​വി​ന് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി. പാ​റ​യി​ല്‍ വീ​ണ് ബാ​ബു​വി​ന്‍റെ കാ​ലി​നും കൈ​യ്ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഭക്ഷണവും വെള്ളവുമില്ലാഞ്ഞിട്ടും ബാബു മനഃസാന്നിധ്യം കൈവിടാഞ്ഞതും രക്ഷാപ്രവർത്തനം എളുപ്പമാകാൻ സഹായിച്ചു.

20 അംഗ എന്‍ഡിആര്‍എഫ് ടീം, രണ്ട് യൂണിറ്റ് കരസേന, ഫയര്‍ഫോഴ്‌സ് എന്നിവരാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ബേസ് ക്യാമ്പ് തുറന്നു. മെഡിക്കല്‍ ടീമും സജ്ജമാണ്.

മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങിയത്.

ഒപ്പമുണ്ടായിരുന്ന സഹൃത്തുക്കള്‍ ബാബുവിനെ രക്ഷിക്കാനായി വടിയും മറ്റും ഇട്ട് നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.പിന്നീട് സുഹൃത്തുക്കള്‍ മലയിറങ്ങിയ ശേഷം പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. കൈയില്‍ ഫോണുണ്ടായത് ബാബുവിന് തുണയായി. കൂട്ടുകാര്‍ക്കും പൊലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കി.