ആലപ്പുഴയില്‍ ജോലി കഴിഞ്ഞു നടന്നു വരുംവഴി അജ്ഞാത വാഹനമിടിച്ചു; വീട്ടിലെത്തി കുഴഞ്ഞ് വീണ് മരിച്ചു


ആലപ്പുഴ: ആലപ്പുഴയില്‍ ജോലി കഴിഞ്ഞു നടന്നു വരുംവഴി അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റയാള്‍ കുഴഞ്ഞ് വീണ് മരിച്ചു. കരിമുളയ്ക്കല്‍ ചുങ്കത്തില്‍ ദാമോധരന്റെ മകന്‍ മോഹനന്‍ (59) ആണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം വെട്ടിക്കോട് ചാലിന് സമീപം വെച്ചായിരുന്നു അപകടം. ജോലി കഴിഞ്ഞു നടന്നു വരന്നുതിനിടെ മോഹനനെ അജ്ഞാത വാഹനം തട്ടി ചെറിയ പരിക്കേറ്റെങ്കിലും വീട്ടിലേക്ക് പോകുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തിയതോടെ ഇയാള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

തുടര്‍ന്ന് കറ്റാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വള്ളികുന്നം പൊലീസ് കേസെടുത്തു. ഭാര്യ: ജാനകി. മക്കള്‍: മനു, മഞ്ചു. മരുമകന്‍: ഷിബു.