അമിതവേഗതയില്‍ എത്തിയ കാര്‍ ഇരുചക്രവാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു; കണ്ണൂര്‍ പാനൂരില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരിക്ക്


Advertisement

കണ്ണൂര്‍: അമിതവേഗതയിലെത്തിയ കാര്‍ ഇരുചക്രവാഹനങ്ങളെ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ പാനൂരിലാണ് സംഭവം. സ്‌കൂട്ടര്‍ യാത്രക്കാരനായ ഇരിട്ടി വള്ളിത്തോട് സ്വദേശി മുസ്തഫയാണ് മരിച്ചത്.

Advertisement

ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പാനൂര്‍ കള്ളിക്കണ്ടി പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

Advertisement

അമിതവേഗതയിലെത്തിയ കാര്‍ രണ്ട് ഇരുചക്രവാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറയുന്നത്. ഇതില്‍ ഒരു ഇരുചക്രവാഹനത്തിലുണ്ടായിരുന്ന ആളാണ് മരിച്ച മുസ്തഫ.

Advertisement

ഗുരുതരമായി പരിക്കേറ്റ മുസ്തഫയെ ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ അഞ്ച് പേരില്‍ രണ്ട് പേര്‍ കുട്ടികളാണ്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല എന്നാണ് വിവരം.