അന്വേഷണത്തിനിടെ വിദേശത്തേക്ക് കടന്നു; പോക്സോ കേസിൽ ഇരിങ്ങത്ത് സ്വദേശിക്കെതിരെ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്


Advertisement

ബാലുശ്ശേരി: പോക്‌സോ കേസിലെ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. പയ്യോളി ഇരിങ്ങത്ത് കീഴ്‌പ്പോത്ത് ഹാരിസ് (37) നായാണ് ബാലുശ്ശേരി പോലീസ് ലുക്ക് ഒട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

Advertisement

പോക്‌സോ കേസില്‍ പ്രതിയായ ഇയാള്‍ അന്വേഷണത്തിനിടെ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് നടപടി. ഇയാളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ ബാലുശ്ശേരി പോലീസില്‍ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

Advertisement
Advertisement

summary: Police have issued a lookout notice for an Iringath native who is accused in the POCSO case