സർവ്വീസ് ഓഡിറ്റ് എല്ലാ വർഷവും നടത്തണമെന്നാവശ്യമായി കെ.പി.പി.എച്ച്.എ.മേലടി


മേലടി: സർവ്വീസ് ഓഡിറ്റ് എല്ലാ വർഷവും നടത്തണമെന്നാവശ്യമായി കെ.പി.പി.എച്ച്.എ മേലടി. കെ.ഇ.ആർ/ കെ.എസ്.ആർ നിദ്ദേശിക്കുന്ന പ്രകാരമുള്ള വാർഷിക ഓഡിറ്റ് എല്ലാ വിദ്യാലയങ്ങളിലും അതാത് വർഷം തന്നെ നടത്തണമെന്ന് ആവശ്യമാണ് ഉപജില്ലാ കെ.പി. പി.എച്ച് എ യോഗത്തിൽ ഉയർന്നു വന്നത്.

വിവിധങ്ങളായ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന വിദ്യാലയ ഓഫീസുകളിൽ ദീർഘകാലം റെക്കോർഡുകൾ പരിശോധിക്കപ്പെടാതെ ഒരുമിച്ചുള്ള ഓഡിറ്റ് സേവനത്തിൽ വിരമിക്കുന്ന പ്രധാനധ്യാപകർക്ക് ഏറെ ദുരിതം വിതക്കുന്നതായി യോഗം വിലയിരുത്തി. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

യോഗം ജില്ലാ പ്രസിഡണ്ട് അലക്സ് പി ജേക്കബ് ഉദഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡണ്ട് ബീന അധ്യക്ഷത വഹിച്ചു.

കെ.പി.പി.എച്ച്.എ കുടുംബാംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുളള ഉപഹാരം വിതരണം ചെയ്തു.

പി.വേണുഗോപാലൻ, ദീപ,അബ്ദുൾ നാസർ കീഴ്പയ്യൂർ, ഷാജി, അനിൽ കുമാർ പുളിഞ്ഞോളി, ദാവൂദ്, പദ്മിനി, രജീവ് പി.ജി, ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു. ഉഷാനന്ദിനി സ്വാഗതവും സഫിയ നന്ദിയും പറഞ്ഞു.

പ്രസിഡന്റായി ബീന പി.വി, വൈസ് പ്രസിഡന്റായി വിനോദ് ഐ.പി, ജനറൽ സെക്രട്ടറിയായി അനിൽകുമാർ പി,ജോ സെക്രട്ടറിയായി രാജീവ് പി.ജി, ട്രഷററായി അബ്ദുൽ നാസർ, വനിതാ ഫോറം ചെയർ പേഴ്‌സണായി ഉഷാ നന്ദിനി ജി. എൻ, കൺവീനറായി സഫിയ. എ എന്നിവരെ തിരഞ്ഞെടുത്തു.