സര്‍ക്കാര്‍ ജോലിയാണോ ലക്ഷ്യം? ഡിഗ്രി ലെവല്‍ പ്രിലിമിനറി പരീക്ഷയ്ക്ക് സൗജന്യ പരിശീലനം  


കോഴിക്കോട്: പി.എസ്.സി. ഡിഗ്രി ലവല്‍ പ്രിലിമിനറി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിവില്‍ സ്റ്റേഷനിലെ പ്രൊഫഷണല്‍ എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ  പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  താത്പര്യമുളളവര്‍ ജനുവരി 20നകം അപേക്ഷിക്കണം.

പ്രൊഫഷണല്‍ എക്‌സിക്യൂട്ടീവ്  എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര്, പ്രായം, യോഗ്യത, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍  എന്നിവ സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.   ആദ്യം അപേക്ഷ സമര്‍പ്പിക്കുന്ന 50 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പ്രവേശനം.  ഫോണ്‍  0495 2376179.

[wa]