സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപനമെന്ന് സംശയം; കോഴിക്കോട് നടത്തിയ സ്‌ക്രീനിങ് ടെസ്്റ്റില്‍ 75% പേര്‍ ഒമിക്രോണ്‍ പോസിറ്റീവ്; അതിവേഗ വ്യാപനത്തിന്റെ സൂചനയെന്ന് വിദഗ്ധര്‍


കോഴിക്കോട്: സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപനമുണ്ടായെന്ന് സൂചന നല്‍കി പരിശോധനാ ഫലം. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്‌ക്രീനിംഗ് ടെസ്റ്റില്‍ 75% പേരില്‍ ഒമിക്രോണ്‍ പോസിറ്റീവായത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.

കൊവിഡ് പോസിറ്റീവായ 51 പേരിലാണ് എസ്ജിടിഎഫ് സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തിയത്. ഇതില്‍ 38 പേരുടെ (75%) ഫലം പോസിറ്റീവായി. ഒമിക്രോണ്‍ സ്ഥിരീകരിച്ച 38 പേരില്‍ ആരും വിദേശയാത്ര നടത്തുകയോ, വിദേശത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ അല്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപന ഉണ്ടായെന്ന സൂചനയാണിതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വരുന്ന രണ്ടാഴ്ചയ്ക്കുള്ളില്‍ ഒമിക്രോണ്‍ കേസുകള്‍ വളരെ വേഗത്തില്‍ പടര്‍ന്നേക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കോവിഡ് രോഗികളുടെ എണ്ണം 50,000ത്തിനു മുകളില്‍ പോകാനും ടി.പി.ആര്‍ 50%ത്തിന് മുകളില്‍ എത്താനും സാധ്യതയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.