ശ്രീജിത്ത് പൊയില്‍ക്കാവിന് മികച്ച നാടകരചനക്കുള്ള അന്തര്‍ദേശീയ പുരസ്‌കാരം


കൊയിലാണ്ടി: മികച്ച നാടകരചനയ്ക്കുള്ള അന്തര്‍ദേശീയ പുരസ്‌കാരം നേടി പൊയില്‍ക്കാവ് സ്വദേശി ശ്രീജിത്ത് പൊയില്‍ക്കാവ്. സാര്‍ക്ക് പ്ലേ റൈറ്റേഴ്‌സ് മീറ്റിന്റെ ഭാഗമായ സൗത്ത് ഏഷ്യന്‍ റൈറ്റേഴ്‌സ് അക്കാദമി കാഠ്മണ്ഡു സംഘടിപ്പിച്ച നാടകരചനാ മത്സരത്തിലാണ് അംഗീകാരം.

ഈ വര്‍ഷം പി.ജെ ആന്റണി ദേശീയ നാടകരചനാ മത്സരത്തില്‍ പുരസ്‌കാരം നേടിയ ‘ അകലെ അകലെ മോസ്‌കോ’ എന്ന നാടകത്തിന്റെ സ്വതന്ത്ര വിവര്‍ത്തനമായ ഹോട്ടല്‍ ഡി മോസ്‌കോ ആണ് ശ്രീജിത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ആയിരം യു.എസ് ഡോളറും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. ഈ വര്‍ഷം അവസാനം കാഠ്മണ്ഡുവില്‍ നടക്കുന്ന നാടകകൃത്തുക്കളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.

നാടകകൃത്ത് നാടക ചലച്ചിത്ര സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് ശ്രീജിത്ത്. 2020ല്‍ നാടക രചനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്‌കാരം ശ്രീജിത്ത് നേടിയിരുന്നു. [vote]