ശുചിത്വം! സുന്ദരം! മാലിന്യ രഹിത വാർഡായി കൊയിലാണ്ടി നഗരസഭ നാലാം വാര്‍ഡ്


കൊയിലാണ്ടി: മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശുചിത്വത്തിന്റെ വഴിയിലേക്ക് കൊയിലാണ്ടി നഗരസഭ നാലാം വാര്‍ഡ്. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ നാലാം വാര്‍ഡിന്റെ ശുചിത്വ പ്രഖ്യാപനം നിര്‍വ്വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍
സി പ്രജില അധ്യക്ഷത വഹിച്ചു.

പ്രശസ്ത സീരിയല്‍ താരം കലാഭവന്‍ സരിഗ ചടങ്ങില്‍ മുഖ്യാതിഥിയായി.വിജിത ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാര്‍ഡില്‍ തെരഞ്ഞെടുക്കപ്പെട്ട ശുചിത്വ ഭവനം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കും വിവിധ മത്സര വിജയികള്‍ക്കും മുന്‍ എം എല്‍ എ ശ്രീ കെ ദാസന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

ശ്രീജീഷ, ബാവ കൊന്നേങ്കണ്ടി,ദയാനന്ദന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ബാലസഭാ അംഗങ്ങള്‍ ശുചിത്വ തീം സോങിന് ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍ വലിയാട്ടില്‍ സ്വാഗതവും പി.സിജീഷ് നന്ദിയും പറഞ്ഞു.