വർഗീയ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ച് കീഴരിയൂർ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി


കുറ്റ്യാടി: മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ കീഴരിയൂർ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വർഗീയ വിരുദ്ധ കൂട്ടായ്മയും പ്രതിജ്ഞയും നടത്തി. ചടങ്ങ് ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ചുക്കോത്ത് ബാലൻ നായർ ,ബി ഉണ്ണിക്കൃഷ്ണൻ, എം.എം.രമേശൻ, പഞ്ചായത്ത് മെമ്പർ ഇ.എം.മനോജ് ,കെ.കെ.ദാസൻ, ആദർശ് അശോക്, എൻ.ടി.ശിവാനന്ദൻ, ഹനീഫ കെ.കെ സംബന്ധിച്ചു.