വോട്ട് ചെയ്യാനുള്ള അവസരം ഇനി ഒരു നാള്‍ മാത്രം; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം പരിപാടിയില്‍ ഇതുവരെ 7938 വോട്ടുകള്‍; ഇപ്പോള്‍ ആദ്യ സ്ഥാനങ്ങളിലുള്ളവരെ അറിയാം


കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും ചേര്‍ന്ന് അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ ആദ്യഘട്ട വോട്ടിങ് ആവേശകരമായ അന്ത്യത്തിലേക്കടുക്കുന്നു. ഇനി മണിക്കൂറുകള്‍ കൂടി മാത്രമാണ് വായനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുണ്ടായിരിക്കുക. നാളെ, അതായത് ഫെബ്രുവരി 10 ന് രാത്രി 10 മണിക്കാണ് ആദ്യഘട്ട വോട്ടിങ്ങിന് തിരശ്ശീല വീഴുക.

ഇന്ന് വൈകീട്ട് എട്ട് മണി വരെ 7938 വോട്ടുകളാണ് രേഖപ്പെടുത്തപ്പെട്ടത്.

വോട്ടെടുപ്പ് അവസാനിക്കുന്നതിന് ഏതാണ്ട് 24 മണിക്കൂറിന് മുമ്പുള്ള സമയത്തും കെ-റെയില്‍ വിരുദ്ധ സമരസമിതിയുടെ നായകനും മുസ്ലിം ലീഗ് നേതാവുമായ ടി.ടി.ഇസ്മായില്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുകയാണ്. 2994 വോട്ടുകളാണ് ഇന്ന് വൈകീട്ട് എട്ട് മണി വരെ അദ്ദേഹത്തിന് ലഭിച്ചത്. ഇതോടെ രണ്ടാം ഘട്ട വോട്ടെടുപ്പിനായുള്ള ചുരുക്കപ്പട്ടികയില്‍ അദ്ദേഹം ഇടം പിടിക്കുമെന്ന് ഏതാണ്ട് ഉറപ്പായി.

പ്രിയ ഗായകന്‍ കൊല്ലം ഷാഫിക്ക് ഇതുവരെ 1099 വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് കൊയിലാണ്ടിയുടെ കോവിഡ് നോഡല്‍ ഓഫീസറായിരുന്ന ഡോ. സന്ധ്യ കുറുപ്പാണ് ഉള്ളത്. 883 വോട്ടുകളാണ് ഡോ. സന്ധ്യയ്ക്ക് ഇതുവരെ ലഭിച്ചത്.

എം.എല്‍.എ കാനത്തില്‍ ജമീലയ്ക്ക് ഇന്ന് വൈകീട്ട് എട്ട് മണി വരെ 540 വോട്ടുകളാണ് ലഭിച്ചത്. ജമീലയ്ക്ക് പിന്നിലായി 493 വോട്ടുകളോടെ കൊയിലാണ്ടി സി.ഐ എന്‍.സുനില്‍കുമാറുമുണ്ട്.

പതിനാല് പേരാണ് ആദ്യഘട്ട വോട്ടിങ്ങിനായുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ക്കോരോരുത്തര്‍ക്കും ലഭിച്ച വോട്ടുകളുടെ എണ്ണം താഴെ കാണാം.

നിങ്ങള്‍ ഇനിയും വോട്ട് ചെയ്തില്ല എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തൂ…..