വോട്ടിങ് ആവേശകരമായി തുടരുന്നു; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം പരിപാടിയില്‍ ഇതുവരെ രേഖപ്പെടുത്തിയത് 6659 വോട്ടുകള്‍; ഉടന്‍ വോട്ട് ചെയ്യൂ….


കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താ താരം-2021 പരിപാടിയില്‍ വായനക്കാരുടെ സജീവ പങ്കാളിത്തം തുടരുന്നു. പതിനാല് പേരുടെ പ്രാഥമിക പട്ടികയുമായി ആരംഭിച്ച വോട്ടിങ് ഇപ്പോഴും ആവേശകരമായി തുടരുകയാണ്. ഫെബ്രുവരി പത്ത് വരെയാണ് ആദ്യഘട്ട വോട്ടിങ്.

ഇന്ന് രാത്രി എട്ട് മണി വരെ 6659 വോട്ടുകളാണ് രേഖപ്പെടുത്തിയത്. കെ-റെയില്‍ വിരുദ്ധ സമര സമിതി ചെയര്‍മാന്‍ ടി.ടി.ഇസ്മായിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകളുമായി നിലവില്‍ മുന്നിലുള്ളത്. 2553 വോട്ടുകളാണ് അദ്ദേഹത്തിന് ഇതുവരെ ലഭിച്ചത്. രാത്രി എട്ട് മണി വരെ ലഭിച്ച വോട്ടുകളുടെ കണക്കാണ് ഇത്.

വോട്ടിങ് ആരംഭിച്ച ദിവസത്തെയും ജനുവരി 26, 27 തിയ്യതികളിലെയും വോട്ടുകള്‍ക്കൊപ്പം നിലവില്‍ ലഭിച്ച വോട്ടുകള്‍ കൂടി ചേര്‍ത്താണ് ആകെ വോട്ടുകള്‍ കണക്കാക്കുന്നത്.

ഗായകന്‍ ഷാഫി കൊല്ലമാണ് ഇതുവരെയുള്ള വോട്ടിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഷാഫിക്ക് ഇതുവരെ 990 വോട്ടുകളാണ് ലഭിച്ചത്. കൊയിലാണ്ടിയുടെ കോവിഡ് നോഡല്‍ ഓഫീസറായിരുന്ന ഡോ. സന്ധ്യ കുറുപ്പ് 492 വോട്ടുകളോടെ മൂന്നാമതും കൊയിലാണ്ടി സി.ഐ എന്‍.സുനില്‍ കുമാര്‍ 470 വോട്ടുകളോടെ നാലാം സ്ഥാനത്തുമുണ്ട്. എം.എല്‍.എ കാനത്തില്‍ ജമീലയ്ക്ക് നിലവില്‍ 420 വോട്ടുകളാണ് ലഭിച്ചത്.

വോട്ടെടുപ്പ് അവസാന ദിവസത്തേക്ക് അടുത്ത് കൊണ്ടിരിക്കുമ്പോള്‍ തങ്ങളുടെ വാര്‍ത്താ താരത്തിന് പരമാവധി വോട്ടുകള്‍ സമാഹരിക്കാനുള്ള ശ്രമത്തിലാണ് കൊയിലാണ്ടിക്കാര്‍. ആദ്യഘട്ട വോട്ടിങ് എട്ട് ദിവസം കൂടിയുണ്ട്.

ആദ്യഘട്ട വോട്ടിങ്ങില്‍ ഉള്‍പ്പെട്ട പതിനാല് പേര്‍ക്കും ലഭിച്ച വോട്ടുകളുടെ വിശദമായ കണക്ക് താഴെ കാണാം.

കൊയിലാണ്ടിയുടെ വാര്‍ത്താ താരത്തെ കണ്ടെത്താനായി നിങ്ങള്‍ ഇതുവരെ വോട്ട് ചെയ്തില്ലാ എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് വിലയേറിയ വോട്ട് ഉടന്‍ രേഖപ്പെടുത്തൂ.