വീണ്ടും കൈക്കൂലി; സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയ കാലിക്കറ്റ് സര്‍വ്വകലാശാലാ ജീവനക്കാരന് സസ്‌പെന്‍ഷന്‍


കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലാ ജീവനക്കാരനെ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ സസ്‌പെന്റ് ചെയ്തു. പരീക്ഷാ ഭവന്‍ അസിസ്റ്റന്റ് എം.കെ.മന്‍സൂറിനെയാണ് സസ്‌പെന്റ് ചെയ്തത്. സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

മാര്‍ക്ക് ലിസ്റ്റിന് വേണ്ടി വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ എം.ജി സര്‍വ്വകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റന്റ് അറസ്റ്റിലായിരുന്നു. മാര്‍ക്ക് ലിസ്റ്റിന് വേണ്ടി വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ എം.ജി സര്‍വ്വകലാശാല അസിസ്റ്റന്റ് സി.ജെ.എല്‍സി നേരത്തെയും പണം വാങ്ങിയതായി സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിജിലന്‍സ് വിശദമായ അന്വേഷണം നടത്തും. അതേസമയം എല്‍സിയുടെ നിയമനത്തിലും ക്രമക്കേട് നടന്നെന്നാണ് വിവരം.