വില്യാപ്പള്ളി സ്വദേശിയും കെ.എം.സി.സി ഭാരവാഹിയുമായ മനത്താബ്ര കുഞ്ഞമ്മദ് ദോഹയിൽ അന്തരിച്ചു


വടകര: വില്യാപ്പള്ളി മനത്താബ്ര കുഞ്ഞമ്മദ് അന്തരിച്ചു. അറുപത്തി മൂന്ന് വയസായിരുന്ന. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ വച്ചായിരുന്നു അന്ത്യം.

ഭാര്യ: ഹരീദ.

മക്കള്‍: അറാഫത്ത്, അഫ്‌നാസ്, സനൂന്‍, റസീന.

കെ.എം.സി.സി വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റും സജീവ സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു. ഖത്തറില്‍ ബിസിനസായിരുന്നു. വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തര്‍ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു.

മൃതദേഹം ദോഹയിലെ ഹമദ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.