വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിക്കോടി സ്വദേശി മരിച്ചു


തിക്കോടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ഒരാഴ്ചയായി ചികിത്സയിലായിരുന്ന തിക്കോടി സ്വദേശി മരിച്ചു. പുതിയ കുളങ്ങര ‘ഓര്‍മ’യില്‍ കെ.വി ചന്ദ്രന്‍ (65) ആണ് മരിച്ചത്.

ഫെബ്രുവരി ഒന്നിനാണ് ചന്ദ്രന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ പയ്യോളി ക്രിസ്ത്യന്‍ പള്ളിയ്ക്കു സമീപം അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചന്ദ്രന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അന്ത്യം.

സംസ്‌കാരം നാളെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം വീട്ടുവളപ്പില്‍ നടക്കും. സ്വര്‍ണപ്പണിക്കാരനാണ് ചന്ദ്രന്‍. വര്‍ഷങ്ങളായി തിക്കോടി ടൗണില്‍ കട നടത്തിവരികയായിരുന്നു.

ഭാര്യ: വത്സല. മക്കള്‍: വിജിഷ, സുജിഷ. മരുമകന്‍: സ്വരൂപ് (കോയമ്പത്തൂര്‍)