വാര്‍ത്താ താരങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി; വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങളിലൂടെ കൊയിലാണ്ടിയുടെ അഭിമാനം വാനോളം ഉയര്‍ത്തി; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി വാര്‍ത്താ താരത്തില്‍ രോഹന്‍ കുന്നുമ്മല്‍ (വീഡിയോ)


Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താ താരം 2021 പരിപാടിയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖമാണ് രോഹന്‍ എസ്. കുന്നുമ്മല്‍. ചുരുങ്ങിയ കാലം കൊണ്ട് മികച്ച പ്രകടനം കാഴ്ച വച്ച രോഹന്‍ കൊയിലാണ്ടി മന്ദമംഗലം സ്വദേശിയാണ്.

1983 എന്ന നിവിന്‍ പോളി ചിത്രത്തെ അനുസ്മരിപ്പിക്കുന്ന ജീവിതമാണ് രോഹന്റെത്. ചെറുപ്പം മുതല്‍ ക്രിക്കറ്റിനെ സ്‌നേഹിച്ച സുശീല്‍ കുന്നുമ്മലിന് കാര്‍ഷിക സര്‍വ്വകലാശാലാ ടീമിന് അപ്പുറം പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തനിക്ക് നേടാന്‍ കഴിയാതിരുന്നത് തന്റെ മകന്‍ രോഹനിലൂടെ സാധ്യമാക്കാന്‍ അദ്ദേഹം പരിശ്രമിച്ചു.

വീട്ടുവരാന്തയില്‍ നെറ്റ് കെട്ടിയാണ് കുട്ടിക്കാലത്ത് രോഹന്‍ പരിശീലനം ആരംഭിച്ചത്. പിന്നീട് തലശ്ശേരി ക്യാമ്പിലും തുടര്‍ന്ന് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജിലുമായി രോഹന്‍ ക്രിക്കറ്റ് പരിശീലിച്ചു. ആക്രമിച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്ന രോഹന് ഓപ്പണിങ് പൊസിഷനില്‍ കളിക്കാനാണ് താല്‍പ്പര്യം.

2017 ലാണ് രോഹന്‍ അണ്ടര്‍-19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിഹാസതാരം രാഹുല്‍ ദ്രാവിഡിന് കീഴിലാണ് രോഹന്‍ അണ്ടര്‍-19 കളിച്ചത്.

രോഹന്റെ ഒരു തകർപ്പൻ ബാറ്റിങ് പ്രകടനം കാണാം:

2021 ല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലും വിജയ് ഹസാരെ ട്രോഫി ടൂര്‍ണ്ണമെന്റിലും കേരളത്തിനായി ബാറ്റേന്തിയ രോഹന്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുകയും കൊയിലാണ്ടിയുടെ അഭിമാനമായി ഉയരുകയും ചെയ്തു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം എന്ന് സംശയരഹിതമായി വിശേഷിപ്പിക്കാന്‍ കഴിയുന്ന രോഹന്‍ എസ്. കുന്നുമ്മലിനെ കൊയിലാണ്ടിയുടെ വാര്‍ത്താ താരമായി തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യൂ.

[wa]


വാര്‍ത്താ താരം മത്സരാര്‍ഥികളുടെ പ്രൊമോ കാര്‍ഡുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ….