ലഹരി മാഫിയയെ തുടച്ചു നീക്കാൻ അരിക്കുളം ജാഗ്രത കമ്മിറ്റി


അരിക്കുളം: കൂച്ചു വിലങ്ങിടാൻ ആരുമില്ലാതെ വിലസുന്ന ലഹരി മാഫിയ സംഘത്തിന് തടയുവാൻ ജാഗ്രത കമ്മിറ്റി രൂപീകരിച്ച് അരിക്കുളം പഞ്ചായത്തിലെ ആറാം വാർഡ്. ഊട്ടേരിയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം പ്രദേശത്തിന്റ സ്വൈര്യജീവിതം തന്നെ തകർക്കുകയും നാടിന്റെ ഭാവിയെതന്നെ അപകടത്തിലാക്കുന്ന നിലയിൽ ബാല്യ കൗമാര്യങ്ങൾക്ക് കെണിയൊരുക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ജാഗ്രതാ സമിതി രൂപീകരണം നടത്തി.

അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ .എം.പ്രകാശൻ അധ്യക്ഷത വഹിച്ചു.

എക്സൈസ് വകുപ്പ് പ്രിവനറിങ്ങ് ഓഫീസർ പി ബാബു, എ.കെ.ൻ. അടിയോടി, എസ് മുരളി, റിയാസ്, എം.കൃഷ്ണൻ, ശരീഫ് വി.പി, രവി ചാലയിൽ, ശാന്ത മേകോത്ത്, ഇ.പി.രാഗേഷ് എന്നിവർ സംസാരിച്ചു.

ജാഗ്രതാ കമ്മിറ്റി കൺവീനർ ആയി ടി കെ ശശിയെയും ചെയർമാനായി ഇ.പി രാഗേഷിനെയും തിരഞ്ഞെടുത്തു.