രാഷ്ട്രീയ പ്രവേശനം എസ്.എഫ്.ഐയിലൂടെ, ഇപ്പോള്‍ ഡി.സി.സി പ്രസിഡന്റായി കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസിന് പുത്തനുണര്‍വ്വേകി; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി വാര്‍ത്താ താരത്തില്‍ അഡ്വ. കെ.പ്രവീണ്‍ കുമാര്‍


കോണ്‍ഗ്രസിലെ നേതൃമാറ്റത്തിന് ശേഷം കോഴിക്കോട് ജില്ലയുടെ ഡി.സി.സി പ്രസിഡന്റായി എത്തിയ അഡ്വ. കെ.പ്രവീണ്‍ കുമാര്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച പ്രവര്‍ത്തനവുമായാണ് മുന്നോട്ട് പോകുന്നത്. കീഴരിയൂര്‍ നടുവത്തൂര്‍ സ്വദേശിയായ അദ്ദേഹം കൊയിലാണ്ടി കോടതിയിലെയും കേരള ഹൈക്കോടതിയിലെയും അഭിഭാഷകനായിരുന്നു. ഇപ്പോള്‍ പ്രാക്ടീസ് നിര്‍ത്തിയ അദ്ദേഹം മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാണ്.

പ്രീഡിഗ്രി കാലത്ത് എസ്.എഫ്.ഐയിലൂടെയാണ് പ്രവീണ്‍ കുമാര്‍ രാഷ്ട്രീയത്തിലേക്ക് ചുവടു വച്ചത്. ദൈവ വിശ്വാസം, ഭൗതികവാദം, അക്രമരാഷ്ട്രീയം തുടങ്ങിയ കാര്യങ്ങളിലെ അഭിപ്രാവയ വ്യത്യാസം എന്നീ കാരണങ്ങളാലാണ് എസ്.എഫ്.ഐ വിട്ടത് എന്ന് അദ്ദേഹം പറയുന്നു. കൊയിലാണ്ടി ഗവ. കോളേജില്‍ പഠിക്കുമ്പോള്‍ മാഗസിന്‍ എഡിറ്ററും മീഞ്ചന്ത ആര്‍ട്‌സ് കോളേജില്‍ പഠിക്കുമ്പോള്‍ യു.യു.സി ആയി. പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സ്റ്റുഡന്റ് കൗണ്‍സില്‍ സെക്രട്ടറിയുമായി.

കെ.എസ്.യു ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കെ. കരുണാകരനൊപ്പം പാര്‍ട്ടി വിട്ടവരില്‍ പ്രമുഖനായ വ്യക്തിയാണ്. പിന്നീട് 2010 ല്‍ കെ.മുരളീധരനൊപ്പം തിരികെ കോണ്‍ഗ്രസിലെത്തി. 2010 ല്‍ കെ.പി.സി.സി സെക്രട്ടറിയായ അദ്ദേഹം 2016 ല്‍ നിയമസഭയിലേക്ക് നാദാപുരത്ത് മത്സരിച്ച് പരാജയപ്പെട്ടു.

2020 ല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും നാദാപുരത്ത് പരാജയപ്പെട്ടെങ്കിലും എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഡെവലപ്പ്‌മെന്റ് കമ്മിറ്റി അംഗം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗം, കോഴിക്കോട് എയര്‍പോര്‍ട്ട് ഉപദേശകസമിതി അംഗം തുടങ്ങിയ ചുമതലകളും വഹിച്ചു.

2021 ലാണ് അദ്ദേഹം കോഴിക്കോട് ഡി.സി.സി അധ്യക്ഷനായി എത്തുന്നത്. സംസ്ഥാനതലത്തില്‍ നടത്തുന്ന കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണം ജില്ലയില്‍ മികച്ച രീതിയില്‍ അദ്ദേഹം മുന്നോട്ട് കൊണ്ടുപോകുന്നു. ഫെബ്രുവരി അവസാനത്തോടെ സി.യു.സി രൂപീകരണം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറയുന്നു. ഡി.സി.സിയുടെ നേതൃത്വത്തില്‍ എ.ഐ.സി.സി ജനജാഗ്രതാ യാത്ര, സ്വാതന്ത്ര്യത്തിന്റെ ജൂബിലി ആഘോഷം എന്നീ പരിപാടികള്‍ നടത്തി. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ചെര്‍മിനല്‍ കെട്ടിട നിര്‍മ്മാണത്തിലെ അഴിമതിക്കെതിരായ സമരം ശക്തമായി തുടരുകയാണ്.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. കെ.പ്രവീണ്‍ കുമാറിനെ കൊയിലാണ്ടിയുടെ വാര്‍ത്താ താരമായി തെരഞ്ഞെടുക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യൂ.

[wa]


വാര്‍ത്താ താരം മത്സരാര്‍ഥികളുടെ പ്രൊമോ കാര്‍ഡുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ….