യുവകലാസാഹിതിയുടെ ‘മതനിരപേക്ഷതയുടെ കാവലാളാകുക’ പരിപാടി കൊയിലാണ്ടിയില്‍


കൊയിലാണ്ടി: യുവകലാസാഹിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കപ്പെടുന്ന മതനിരപേക്ഷതയുടെ കാവലാളാവുക എന്ന പരിപാടി കൊയിലാണ്ടിയില്‍ അഡ്വ. കെ.ടി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.

ആനന്ദന്‍ കെ.വി. മുഖ്യപ്രഭാഷണം നടത്തി. ഇ.കെ. അജിത് കെ.കെ.സുധാകരന്‍, കെ.എസ്. രമേശ് ചന്ദ, ടി.പി. രാജന്‍, പ്രദീപ് കണിയാരിക്കല്‍ സംസാരിച്ചു. രാഗം മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബാബു പഞ്ഞാട്ട് സ്വാഗതം പറഞ്ഞു.