മേപ്പയ്യൂർ, ചെറുവണ്ണൂർ ഭാഗങ്ങളിൽ അനധികൃത മദ്യവിൽപ്പന നടത്തുന്നയാളെ അറസ്റ്റ് ചെയ്തു


മേപ്പയ്യൂർ: മേപ്പയ്യൂർ, ചെറുവണ്ണൂർ ഭാഗങ്ങളിൽ വ്യാപകമായി അനധികൃത മദ്യവിൽപ്പന നടത്തുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സണ്ണി എന്നറിയപ്പെടുന്ന സതീഷ് ബാബുവിനെയാണ് മേപ്പയ്യൂർ പൊലീസ് പിടികൂടിയത്.

മേപ്പയ്യൂരിൽ വച്ച് മദ്യവിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. KL-77-A-8113 എന്ന നമ്പറിലുള്ള വണ്ടിയിലാണ് ഇയാൾ മദ്യവുമായി വിൽപ്പനയ്ക്കെത്തിയത്. പയ്യോളി കോടതിയിൽ ഹാജരാക്കിയ സണ്ണിയെ റിമാന്റ് ചെയ്തു.

മേപ്പയൂർ ഇൻസ്പെക്ടർ ഉണ്ണികൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം എസ്.ഐമാരായ പ്രശോഭ്, വിജയൻ, സതീശൻ വായോത്ത്, സീനിയർ സി.പി.ഒമാരായ സജീവൻ നമ്പ്യാട്ടിൽ, അബ്ദുൾ റസാഖ്, സി.പി.ഒ മാരായ സൈലേഷ്, അഷറഫ് ചിറക്കര എന്നിവർ സണ്ണിയെ പിന്തുടർന്നപ്പോൾ 21 കുപ്പി മദ്യവും വാഹനവും ഉപേക്ഷിച്ച് പ്രതി ഓടി പോവുകയായിരുന്നു. തുടർന്നാണ് ഇയാളെ പിടികൂടിയത്.