മേപ്പയ്യൂരിൽ കോൺഗ്രസിന്റെ ‘137 രൂപ ചലഞ്ചി’ന് തുടക്കം


മേപ്പയ്യൂർ: കോൺഗ്രസിന്റെ 137-ാം ജന്മദിനത്തിന്റെ ഭാഗമായുള്ള 137 രൂപ ചലഞ്ചിന്റെ ബ്ലോക്ക്തല ഉദ്ഘാടനം ഡി.സി.സി. ജനറൽ സെക്രട്ടറി ഇ. അശോകൻ നിർവഹിച്ചു. മേപ്പയൂർ പാലിയേറ്റീവ് കെയർ ചെയർമാൻ ഡോ. പി. മുഹമ്മദ്‌, പത്നി സുബൈദ മുഹമ്മദ്‌ എന്നിവരിൽനിന്നും ഫണ്ട് സ്വീകരിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കമായത്.

ബ്ലോക്ക് പ്രസിഡന്റ് കെ.പി. വേണുഗോപാൽ അധ്യക്ഷനായി. മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ, പൂക്കോട്ട് ബാബുരാജ്, യു.എൻ. മോഹനൻ, സി.എം. ബാബു, ഷബീർ ജന്നത്ത്, പി. സ്വർണലത എന്നിവർ സംബന്ധിച്ചു.


കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.