മേപ്പയ്യൂരിലെ ചെറുവപ്പുറത്ത് മീത്തൽ കളരിക്കണ്ടിമുക്ക്  റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് മുസ്ലിം ലീഗ്


മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ളതും പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദവുമായ ചെറുവപ്പുറത്ത് മീത്തൽ കളരിക്കണ്ടിമുക്ക് റോഡ് എത്രയും പെട്ടെന്ന് ടാർ ചെയ്തോ കോൺക്രീറ്റ് ചെയ്തോ ഗതാഗതയോഗ്യമാക്കണമെന്ന് മേപ്പയ്യൂർ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളുള്ള എട്ട്,അഞ്ച് വാർഡുകളിലൂടെ കടന്ന് പോകുന്ന ഈ റോഡിനോട് പഞ്ചായത്ത് ഭരണം കയ്യാളുന്ന സി.പി.എം നടത്തുന്ന വിവേചനം അവസാനിപ്പിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികൾക്ക് പാർട്ടി നേതൃത്വം നൽകുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഐ.ടി.അബ്ദുൽ സലാം അധ്യക്ഷനായി. ടി.കെ.അബ്ദുറഹിമാൻ, അഷറഫ് പൊന്നൻ കണ്ടി, വി.പി.ജാഫർ, ഷാഹിദ് മേപ്പാട്ട്, ടി.കെ.അബ്ദുൽ വാഹിദ്, വി.പി.ഇസ്മായിൽ എന്നിവർ സംസാരിച്ചു.