മൂർഖൻ പാമ്പിന്റെ കടിയേറ്റ് വാവ സുരേഷ് ഗുരുതരാവസ്ഥയിൽ; അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണാം


കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് വാവ സുരേഷ് ഗുരുതരാവസ്ഥയിൽ. കോട്ടയം കുറിച്ചി നീലംപേരൂരിൽ വെച്ച് പാമ്പിനെ പിടികൂടുന്നതിനിടെയാണ് സംഭവം. അബോധാവസ്ഥയിലായ സുരേഷിനെ കോട്ടയം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായ സുരേഷ് വെൻ്റിലേറ്ററിലാണ്. സ്ഥിതി വഷളായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഉടനടി മാറ്റാനാണ് തീരുമാനം. തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാണെന്നാണ് വിവരം.

അഞ്ചലശേരിയിൽ മുൻ പഞ്ചായത്ത് ഡ്രൈവർ ബിജുവിൻ്റെ വീട്ടിൽ പാമ്പിനെ പിടികൂടുന്നതിനിടെയാണ് സുരേഷിന് കടിയേറ്റത്. നാല് ദിവസങ്ങള്‍ക്ക് മുൻപ് ഇവരുടെ വീടിനു സമീപത്തുള്ള കന്നുകാലിക്കൂടിനുള്ളില്‍ കൂട്ടിയിട്ടിരുന്ന കല്ലിനുളളില്‍പാമ്പിനെ കാണുകയായിരുന്നു. അന്ന് മുതല്‍ തന്നെ കുടുംബം വാവ സുരേഷിനെ വിവരമറിയിക്കുകയും ഇന്ന് വൈകുന്നേരം 4.45 ഓടെയാണ് സുരേഷ് സ്ഥലത്തെത്തുകയുമായിരുന്നു.

പാമ്പിനെ പിടികൂടി ചാക്കിനുള്ളിലേക്ക് ഇടാനുള്ള ശ്രമത്തിനിടെയിലാണ് തുടയിൽ കടിയേറ്റത്. രക്തം പുറത്തുവന്ന രീതിയില്‍ ആഴത്തിലുള്ള കടിയാണേറ്റത്. ആ സമയത്ത് കയ്യില്‍ നിന്നും കുതറിയ പാമ്പ് തിരികെ കല്ലിനിടയിലേക്ക് ഒളിച്ചു. എന്നാൽ വേദനയുടെ ഇടയിലും സുരേഷ് ഇതിനെ പിന്തുടർന്ന് വീണ്ടും പിടികൂടി ചാക്കിനുള്ളിലാക്കുകയായിരുന്നു.

അതുകഴിഞ്ഞുടൻ തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്ന് അദ്ദേഹം നാട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സുരേഷ് ബോധരഹിതനായത്. തലച്ചോറിൻ്റെ പ്രവർത്തനം ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സുരേഷിന് കടിയേല്‍ക്കുന്നത് കണ്ട് സംഭവസ്ഥലത്ത് തന്നെ ഒരു യുവാവ് ബോധരഹിതനായി നിലത്ത് വീണു. ഇദ്ദേഹത്തെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടാഴ്ച മുൻപ് വാവസുരേഷിന് ഒരു കാറപകടം ഉണ്ടാവുകയും ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു.

 

അപകടത്തിന്റെ  ദൃശ്യങ്ങൾ: