മൂടാടിയിൽ മുസ്ലിം പള്ളികളിലും ക്ഷേത്രത്തിലും മോഷണം; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)


കൊയിലാണ്ടി: മൂടാടിയിൽ മതസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം. രണ്ട് മുസ്ലിം പള്ളികളിലും ഒരു ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല.

സലഫീ മസ്ജിദ്, ടൗൺ സുന്നി പള്ളി, മൂടാടി മഹാവിഷ്ണു ക്ഷേത്രം എന്നിവടങ്ങളിലാണ് ഇന്നലെ മോഷണം നടന്നത്. പള്ളിയിലെ ഭണ്ഡാരം തകർത്ത് പണം മോഷ്ടിക്കുകയായിരുന്നുവെന്ന് ടൗൺ സുന്നി പള്ളി പ്രസിഡന്റ് ഹാഷിം കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

മൂടാടി സലഫി മസ്ജിദിൽ രാത്രി ഒന്നരയോടെയാണ് മോഷണം നടന്നത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു.

വീഡിയോ കാണാം: