നന്തി ബസാർ പുറക്കാട് പറമ്പിൽ മഹമൂദ് ഹാജി അന്തരിച്ചു


നന്തി ബസാർ: പുറക്കാട് ദീനി സേവകനും മസ്ജിദുറഹ്മാൻ കമ്മറ്റി ഭാരവാഹിയുമായിരുന്ന പറമ്പിൽ മഹമൂദ് ഹാജി അന്തരിച്ചു. പുറക്കാട് നൂറുൽ ഇസ്ലാം സ്ഥാപക അംഗവും തോട്ടത്തിൽ മഹല്ല് കമ്മിറ്റി അംഗവുമായിരുന്നു. ആമിനയാണ് ഭാര്യ.

മക്കൾ: അസീസ് റൂബി (റൂബി ഹോട്ടൽ അകലാപ്പുഴ), യൂസഫ് വാദി റാഹ് പി.ജലീൽ, റഷീദ് (മസ്ക്കറ്റ് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട്), മുജീബ് പറമ്പിൽ (കുവൈറ്റ്), പരേതയായ സക്കീന.

മരുമക്കൾ: സഫിയ, സൈനബ, നസീമ ഹന്നത്ത്, സറീന, പൊടിയാടി മൊയ്തീൻ.