മുത്താമ്പി പുഴയിൽ യുവാവ് മുങ്ങി മരിച്ചു; മരിച്ചത് കീഴരിയൂർ സ്വദേശി


കൊയിലാണ്ടി: മുത്താമ്പി പുഴയിൽ യുവാവ് മുങ്ങി മരിച്ചു. കീഴരിയൂര്‍ മൂശാരിക്കണ്ടി രാജീവനാണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു.

വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ രാജീവനെ കാണാതായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് മുത്താമ്പി പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

മൂശാരികണ്ടി രാധയാണ് രാജീവന്റെ അമ്മ.