മാരകമായ ലഹരിവസ്തുക്കളുമായി കാരന്തൂരില്‍ ഇരുപത്തൊന്നുകാരന്‍ പിടിയില്‍


കുന്നമംഗലം: മാരകമായ ലഹരിവസ്തുക്കളുമായി കാരന്തൂര്‍ പാറക്കടവ് പാലത്തിനു സമീപം ഇരുപത്തിയൊന്നുകാരന്‍ പിടിയില്‍. കാരന്തൂര്‍ എടപ്പുറത്ത് സല്‍മാന്‍ ഫാരിസിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും രണ്ടുഗ്രാം എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തു.

ഇയാള്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോജ് പടിക്കത്ത്, പ്രിവന്റീവ് ഓഫീസര്‍ പി.കെ.ഹരീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ കെ.അജിത്, അര്‍ജുന്‍ വൈശാഖ്, ധനീഷ് കുമാര്‍, വി.അഖില്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ലത മോള്‍, ഡ്രൈവര്‍ കെ.ജെ.എഡിസണ്‍, എക്‌സൈസ്‌കമ്മിഷണര്‍ സ്‌ക്വാഡിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ഷിജു മോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ അഖില്‍ ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.