മത്സ്യബന്ധനയാനങ്ങളുടെ മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കാന്‍ ജനുവരി എട്ടിനുള്ളില്‍ അപേക്ഷിക്കാന്‍ നിര്‍ദേശംവടകര:
മത്സ്യബന്ധനയാനങ്ങളുടെ മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കാന്‍ ജനുവരി എട്ടുവരെ അപേക്ഷിക്കാം. പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കുന്നതിനുള്ള മത്സ്യബന്ധനയാനങ്ങളുടെയും എഞ്ചിനുകളുടെയും പരിശോധന ജനുവരി 16ലേക്ക് മാറ്റിയ സാഹചര്യത്തിലാണിത്. ഫിഷറീസ്, മത്സ്യഫെഡ് എന്നിവയുടെ ചാലിയം, വെള്ളയില്‍, ബേപ്പൂര്‍, കൊയിലാണ്ടി, തിക്കോടി, വടകര ഓഫീസുകളില്‍ അപേക്ഷ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.


ഫോണ്‍: 0495 2380344 (മത്സ്യഫെഡ്, കോഴിക്കോട്), 0495-2383780 (ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കോഴിക്കോട്).