പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്തു; പോക്‌സോ കേസില്‍ പയ്യോളി സ്വദേശി വിമാനത്താവളത്തില്‍ അറസ്റ്റില്‍


പയ്യോളി: പോക്‌സോ കേസില്‍ പയ്യോളി സ്വദേശിയായ യുവാവിനെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും പൊലീസ് അറസ്റ്റു ചെയ്തു. പയ്യോളി ഏരിപ്പറമ്പില്‍ മുനീസ് (24) ആണ് അറസ്റ്റിലായത്. ദുബൈയില്‍ നിന്നും കോഴിക്കോട് എത്തിയതായിരുന്നു.

2021 സെപ്റ്റംബര്‍ അഞ്ചിനാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. യുവാവ് വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത സമയത്ത് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിലാണ് അറസ്റ്റ്.
പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായശേഷം വിവാഹം ചെയ്യാന്‍ തയ്യാറായില്ലെന്നും പെണ്‍കുട്ടിക്കുവന്ന വിവാഹാലോചനകള്‍ ഗള്‍ഫിലിരുന്നും മുടക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നതായി പയ്യോളി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.സി സുഭാഷ് ബാബുവിനാണ് അന്വേഷണച്ചുമതല. യുവാവിനെ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.