പ്രശാന്ത് ചില്ല അവതരിപ്പിക്കുന്ന പുതിയ ഷോർട്ട് ഫിലിം ‘വൈരി’യുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു


കൊയിലാണ്ടി: ആകാശ് പ്രകാശ് മ്യൂസിക് & എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ പ്രകാശ് നിർമ്മിക്കുന്ന വൈരി എന്ന ഷോർട്ട് ഫിലിമിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. കപ്പേള എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനുള്ള പുരസ്‌ക്കാരം കരസ്ഥമാക്കിയ നടൻ മുഹമ്മദ്‌ മുസ്തഫയാണ് ഫേസ്ബുക്ക്‌ പേജിലൂടെ പോസ്റ്റർ പുറത്തിറക്കിയത്.

പ്രശാന്ത് ചില്ല അവതരിപ്പിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ചായാഗ്രഹണം നിധീഷ് സാരംഗിയാണ്.
രഞ്ജിത്ത് ലാലിന്റെ ആശയത്തിൽ നിന്നുമാണ് ഷോർട്ട് ഫിലിമിന്റെ കഥ രൂപപ്പെട്ടത്. കിഷോർ മാധവൻ, ആൻസൻ ജേക്കബ്, മകേശൻ നടേരി, ദിനേഷ് യു.എം, അശോക് അക്ഷയ തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.

ടൈറ്റിൽ പോസ്റ്റർ: