പെരുവണ്ണാമൂഴിയില്‍ കിണറിന് ഇട്ട വലയില്‍ കുടുങ്ങിയത് മൂന്ന് പാമ്പുകള്‍; വലകള്‍ അറുത്തുമാറ്റി പാമ്പുകളെ രക്ഷിച്ച് വീട്ടുകാരി രജില സുരേഷ്- വീഡിയോ


പേരാമ്പ്ര: വീട്ടിലെ കിണറ്റിന് ഇട്ടിരുന്ന വലയില്‍ കുടുങ്ങിയ പാമ്പുകളെ സാഹസികമായി രക്ഷപ്പെടുത്തി പെരുവണ്ണാമൂഴി സ്വദേശി രജില സുരേഷ്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.

ഇടത്തില്‍താമസിക്കും പുത്തന്‍വീട്ടില്‍ രജിലയുടെ കിണറ്റിലെ വലയിലാണ് മൂന്ന് ചേര പാമ്പുകള്‍ കുടുങ്ങിയത്. ഒരു വലയില്‍ രണ്ട് പാമ്പുകളില്‍ രണ്ടാമത്തെ വലയില്‍ ഒരു പാമ്പുമാണ് കുടുങ്ങിയത്. വലയഴിയില്‍പെട്ട പാമ്പുകള്‍ ഇഴഞ്ഞുനീങ്ങാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു.

ഏറെ ശ്രമിച്ചിട്ടും പാമ്പുകള്‍ പോകാതായതോടെ രജില കത്രികയെടുത്ത് വല അറുത്തുനല്‍കുകയായിരുന്നു. അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. ഇരുട്ടായതിനാല്‍ അല്പം ബുദ്ധിമുട്ടിയെന്നും എങ്കിലും അവയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രജില പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.