പാട്ടുകൂട്ടത്തിന്റെ ആറാമത് കലാഭവന്‍ മണി പുരസ്‌കാരം നാടന്‍പാട്ട് കലാകാരന്‍ ബിജു അരിക്കുളത്തിന്


കൊയിലാണ്ടി: പാട്ടുകൂട്ടത്തിന്റെ ആറാമത് കലാഭവന്‍ മണി പുരസ്‌കാരം ബിജു അരിക്കുളത്തിന്. നാടന്‍ പാട്ട് കലാകാരനും സംഗീതാധ്യാപകനുമാണ് ബിജു.

നാട്ടുകലാകാരക്കൂട്ടത്തിന്റെ കൊയിലാണ്ടി താലൂക്ക് സെക്രട്ടറിയായ അദ്ദേഹം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. അരിക്കുളം പഞ്ചായത്തിലെ മുന്‍ അംഗം കൂടിയാണ് ബിജു അരിക്കുളം.

വാര്‍ത്താ സമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ വില്‍സണ്‍ സാമുവല്‍, കാനേഷ് പൂനൂര്‍, ഗിരീഷ് ആമ്പ്ര, വിജയ വി രാഘവ്, അബ്ദുള്‍ റൗഫ് നലകത്ത് എന്നിവര്‍ പങ്കെടുത്തു.