പരിയാരത്ത് കാര്‍ ലോറിയിലിടിച്ച് വിദ്യാര്‍ഥി മരിച്ചു; വടകര സ്വദേശിയുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്


വടകര: പരിയാരം ഏഴിലോട് ദേശീയപാതയില്‍ കാര്‍ ലോറിയിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാള്‍ വടകര സ്വദേശിയാണ്.

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. തൃക്കരിപ്പൂര്‍ പൂച്ചോലില്‍ ഇബ്രാഹിമിന്റെ മകന്‍ അഹമ്മദ് (22) ആണ് മരിച്ചത്. വടകര സ്വദേശി മസ്‌ക്കര്‍, പെരുമ്പയിലുള്ള സുഹൈര്‍, മഞ്ചേശ്വരം കാരനായ മുബഷീര്‍, ചെറുപുഴ സ്വദേശി ആഡ്രിന്‍ അബ്ദുള്‍ബാസിത്ത്, ഡ്രൈവര്‍ റമീസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഇവരെ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളുരു തേജസ്വിനി ആശുപത്രിയില്‍ റേഡിയോളജി വിദ്യാര്‍ഥികളാണിവര്‍. പാലക്കയം തട്ടിലേക്ക് പോകവെ മുന്നില്‍ പോകുകയായിരുന്ന ലോറിയുടെ പിന്നില്‍ ഇടിച്ചാണ് അപകടം.