പച്ചക്കറി വാനില്‍ ഒളിപ്പിച്ചനിലയില്‍ ഒന്നരക്കോടിയുടെ കുഴല്‍പ്പണം: രണ്ട് കോഴിക്കോട് സ്വദേശികള്‍ വയനാട്ടില്‍ പിടിയില്‍


ബത്തേരി: ബംഗളുരുവില്‍ നിന്നെത്തിയ പച്ചക്കറി വാഹനത്തില്‍ ഒളിപ്പിച്ച കുഴല്‍പ്പണവുമായി ബത്തേരിയില്‍ രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ആറ്റകോയ, മുസ്ത എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

ഒന്നരക്കോടിയിലേറെ രൂപയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. സുല്‍ത്താന്‍ ബത്തേരി പൊന്‍കുഴിയില്‍ സംസ്ഥാനാതിര്‍ത്തിക്ക് സമീപത്തായിരുന്നു സംഭവം. പിക്കപ്പ് വാനില്‍ ഡ്രൈവറുടെ സീറ്റിനടുത്തെ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.

ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും സുല്‍ത്താന്‍ ബത്തേരി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം പിടൂകിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ആര്‍ക്കൊക്കെ നല്‍കാനാണ് പണം കൊണ്ടുവന്നത്, പണത്തിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരാനുണ്ടെന്ന് പൊലീസ് അറിയിച്ചു.