പച്ചക്കറികൃഷി മണ്‍ചട്ടിയില്‍ പദ്ധതിക്ക് ചേമഞ്ചേരി പഞ്ചായത്തില്‍ തുടക്കമായി; മണ്‍ചട്ടികള്‍ വിതരണം ചെയ്തത് 1944 ഗുണഭോക്താക്കള്‍ക്ക്


കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 2021-22 വര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പച്ചക്കറി കൃഷി മണ്‍ചട്ടിയില്‍ എന്ന പദ്ധതി പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജ്‌നഫ്, കൃഷി ഓഫിസര്‍ വിദ്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഷീല എം, അതുല്യ, മെമ്പര്‍മാരായ ലതിക, ശിവദാസന്‍, സുധ.കെ, മമ്മദ് കോയ തുടങ്ങിയവര്‍ സന്നിഹിതരായി.

75 ശതമാനം സബ്സിഡി നിരക്കിലാണ് അഞ്ച് വീതം മണ്‍ ചട്ടികളും മണ്ണും വിതരണം ചെയ്തത്. 1944 ഗുണഭോക്താക്കള്‍ക്കാണ് 5 വീതം ചട്ടികള്‍ നല്‍കിയത്.