നായയെ വളര്‍ത്താന്‍ പദ്ധതിയുണ്ടോ? എങ്കില്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം


രു നായയെ വളര്‍ത്തുമ്പോള്‍ എന്തൊക്കെ ചെയ്യണം? അതിലിപ്പോള്‍ എന്ത് ചെയ്യാനാണ്, നായയെ വാങ്ങുക, ഭക്ഷണവും മറ്റും കൊടുക്കുക, വളര്‍ത്തുക അത്ര തന്നെ. ഓമനമൃഗങ്ങളുടെ കാര്യത്തില്‍ പലരുടെയും പൊതുവിലുള്ള ധാരണയാണിത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ വരുന്ന സമയത്ത് മാത്രമാണ് അവര്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാനും പഠിക്കാനും ശ്രമിക്കുക. നായയെ വളര്‍ത്താന്‍ ആലോചിക്കുന്നവര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്താണെന്ന് നോക്കാം.

നായയെ വളര്‍ത്തുമ്പോള്‍ അവയ്ക്ക് വര്‍ഷാവര്‍ഷം കുത്തിവെപ്പ് നടത്തി വെറ്റിറിനറി ഡോക്ടറുടെ സാക്ഷ്യപത്രം വേണം

അതത് പഞ്ചായത്തുകളില്‍ നിന്നും നായയെ വളര്‍ത്താന്‍ ലൈസന്‍സ് എടുക്കണം. ഇതിന് ഉടമസ്ഥര്‍ നിശ്ചിത ഫോറത്തില്‍ തങ്ങളുടെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഒരുവര്‍ഷത്തിനുള്ളില്‍ പേവിഷബാധയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് എടുത്ത സര്‍ട്ടിഫിക്കറ്റ് അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. 1998ലെ പഞ്ചായത്തീരാജ് നിയമപ്രകാരം നായ്ക്കളെ വളര്‍ത്തുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാണ്. ലൈസന്‍സ് ഇല്ലാത്തവരില്‍ നിന്നും അഞ്ഞൂറ് രൂപ പിഴ ഈടാക്കാം. പിന്നെയും ലൈസന്‍സ് എടുത്തില്ലെങ്കില്‍ ദിവസം അമ്പത് രൂപയെന്ന തരത്തില്‍ പിഴ ഈടാക്കാം.

ഒരാള്‍ക്ക് പരമാവധി പത്ത് നായ്ക്കളെ മാത്രമേ വളര്‍ത്താന്‍ അധികാരമുള്ളൂ.

വളര്‍ത്തുനായ്ക്കള്‍ അയല്‍ക്കാര്‍ക്ക് ശല്യമാവരുത്.

നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ച്ചയായി നിയമം ലംഘിച്ചാല്‍ നായ്ക്കളെ പിടിച്ചെടുത്ത് ലേലം ചെയ്യും.

പരിശീലകര്‍ക്കും പരിപാലന കേന്ദ്രങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാണ്.
[vote]