ദേശീയ യുവജനദിനം ആഘോഷിച്ച് കൊയിലാണ്ടി ശ്രീ രാമകൃഷ്ണ മഠം


കൊയിലാണ്ടി: ദേശീയ യുവജനദിനം ആഘോഷിച്ച് കൊയിലാണ്ടി ശ്രീ രാമകൃഷ്ണ മഠം. മഠത്തിലെ വിദ്യാഭ്യാസ പരിപാടിയായ ജി.എ.പി ലെ അധ്യാപികയായ ബീന അദ്ധ്യക്ഷത വഹിച്ചു. മത്സര പരീക്ഷാപരിശീലകനും കരിയർ കൗൺസിലറുമായ കെ.ബി ബിജിലേഷ് മുഖ്യാതിഥി ആയിരുന്നു.

ആശ്രമം ബ്രഹ്മചാരി സുദീപ് മുഖ്യാതിഥിയെ ആദരിച്ചു. അധ്യാപികയായ മേഘയുടെ നേതൃത്വത്തിൽ കുട്ടികളുടെ കലാപരിപാടികൾ നടന്നു. ശ്രീ രാമകൃഷ്ണ മഠത്തിൽ നടന്ന പരിപാടിയിൽ ആശ്രമം അദ്ധ്യക്ഷൻ സ്വാമി സുന്ദരാനന്ദ സ്വാഗതവും ജിൻസി നന്ദിയും പറഞ്ഞു.

ഇത്തവണത്തേ ദേശീയ യുവജനദിനത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവ്‌” എന്ന പേരിൽ ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം വരെ നീണ്ടു നിൽക്കുന്ന പരിപാടികൾ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്.