ദാമു കാഞ്ഞിലശ്ശേരി സ്മാരക നാടക പുരസ്‌കാരം വേണു കുനിയിലിന്


കൊയിലാണ്ടി: പ്രശസ്ത നാടക പ്രവര്‍ത്തകനും സംഘാടകനുമായിരുന്ന ദാമു കാഞ്ഞിലശ്ശേരിയുടെ സ്മരണാര്‍ത്ഥം പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ നാടക പുരസ്‌കാരത്തിന് വേണു കുനിയില്‍ അര്‍ഹനായി. നാടക പിന്നണി പ്രവര്‍ത്തകന്‍, സംഘാടകന്‍, നടന്‍ എന്നീ നിലകളില്‍ നാടകരംഗത്തെ നാലുപതിറ്റാണ്ടിലേറെക്കാലത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം.

പൂക്കാട് കലാലയത്തിന്റെയും മറ്റ് ഗ്രാമീണ നാടക സമിതികളുടെയും നിരവധി നാടകങ്ങള്‍ക്കും സാങ്കേതികത്തികവോടെ പശ്ചാത്തലമൊരുക്കുന്നതിലും പ്രവര്‍ത്തനങ്ങളിലും വേണുവിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. 2022 ഫിബ്രവരി 5 ന് വൈകീട്ട് 4 മണിക്ക് കോവിഡ് മാനദണ്ഡങ്ങളോടെ നടത്തുന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രശസ്ത നാടക സംവിധായകന്‍ മനോജ് നാരായണന്‍ പുരസ്‌ക്കാരം സമര്‍പ്പിക്കും.