തെയ്യത്തിനിടെ ഹൃദയാഘാതം; ചേളന്നൂര്‍ സ്വദേശിയായ യുവാവ് കുഴഞ്ഞു വീണ് മരിച്ചു


ചേളന്നൂര്‍: തെയ്യം കളിക്കുന്നതിനിടയില്‍ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. വാളപ്പുറത്ത് ജീജീഷാണ് മരിച്ചത്. മുപ്പത്തിയൊമ്പത് വയസ്സായിരുന്നു.

കക്കോടി പുത്തലത്ത് കുലവന്‍ കാവില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കുലവന്‍ വെള്ളാട്ടം കെട്ടിയാടി അവസാനിക്കാറായപ്പോള്‍ ദേഹാസ്യസ്ഥം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാരമ്പര്യമായി തെയ്യം കലാകാരന്മാരാണ് ജീജീഷും കുടുംബവും. എട്ടാം വയസ്സുമുതല്‍ തന്നെ തെയ്യത്തെ കുറിച്ച് ജീജീഷ് പഠിച്ച് തുടങ്ങിയിരുന്നു.
അറിപ്പെടുന്ന ചെണ്ട-തെയ്യം കലാകാരനായ ജീജീഷ് കുമാരസാമി ബസാറിലെ ഓട്ടോ ഡ്രൈവറായിരുന്നു.

പ്രമുഖ വാദ്യ തെയ്യം കാലാകാരന്‍ സിദ്ധാര്‍ഥന്റെയും ലീലയുടെയും മകനാണ്. രേണുകയാണ് ഭാര്യ. മകന്‍ വിനായകന്‍. ബജീന കൂമാരി (കെ.എസ്.ഇ.ബി), പരേതയായ ജീജാ കുമാരി എന്നിവര്‍ സഹോദരിമാരാണ്.