തിരുവങ്ങൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാന്‍ മറിഞ്ഞു: ആളപായമില്ല


കൊയിലാണ്ടി: ദേശീയപാതയില്‍ തിരുവങ്ങൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. കാറും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. തിരുവങ്ങൂര്‍ കാപ്പാട് റോഡ് ജംങ്ഷനിലാണ് അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാന്‍ മറിഞ്ഞു. കാറിന്റെ മുന്‍വശം തകരുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ തോതില്‍ ഗതാഗതസ്തംഭനം അനുഭവപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി ഗതാഗത തടസം നീക്കി.