തിക്കോടിയിലെ 56 വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു


തിക്കോടി: ഗ്രാമപഞ്ചായത്തിലെ പതിനേഴു വാര്‍ഡുകളില്‍ നിന്നായുള്ള 56 വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണണം ചെയ്തു. 2021-22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ വിശ്വന്‍ അധ്യക്ഷത വഹിച്ചു.

മെമ്പര്‍മാരായ എന്‍ എം ടി അബ്ദുല്ല കുട്ടി, സിനിജ എം കെ, ജിഷ കാട്ടില്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി മനോജ് കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ റൂഫില നന്ദി രേഖപ്പെടുത്തി. 17 വര്‍ഡുകളിലെയും അര്‍ഹരായ 56 വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കി.