തച്ചാറത്ത്- കുന്നുമ്മല്‍ റോഡിലൂടെ ഇനി സുഖയാത്ര; തൊഴിലുറപ്പ് പദ്ധതിയുമായി കൂട്ടിയോജിപ്പിച്ച് നിര്‍മ്മിച്ച റോഡ് നാടിന് സമര്‍പ്പിച്ചുകൊല്ലം:
മൂടാടി ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ തച്ചാറമ്പത്ത് – കുന്നുമ്മല്‍ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. 2021- 22 വാര്‍ഷിക പദ്ധതിയില്‍ അഞ്ചു ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.


തൊഴിലുറപ്പ് പദ്ധതിയുമായി കൂട്ടിയോജിപ്പിച്ചാണ് റോഡ് പണി ചെയ്തത്. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ.സുമതി അധ്യക്ഷത വഹിച്ചു. പി.വി.ഗംഗാധരന്‍ -ടി.എം അനിഷ് എന്നിവര്‍ സംസാരിച്ചു.