മൂടാടിയിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു


മൂടാടി: ട്രെയിൻ തട്ടി വീണ്ടും മരണം. മൂടാടി സ്വദേശി വളർക്കുനി കുഞ്ഞിക്കണാരനാണ് മരിച്ചത്. എഴുപത്തിമൂന്ന്‌ വയസ്സായിരുന്നു. രാവിലെ ആറു മണിയോടെയാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടത്.

കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയും ഇൻക്യുസ്റ്റ് തയ്യാറാക്കുകയും ചെയ്തു. പോസ്റ്റമാർട്ടം നടക്കുകയാണ്. ഉച്ചയ്‌ക്കൊരു മണിയോടെ മൃദദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മരണ കാരണം ഇതുവരെയും വ്യക്തമല്ല.

ഭാര്യയുടെ അസുഖത്തെ തുടർന്ന് മാനസികമായി തളർന്നു പോയ കുഞ്ഞിക്കണാരന് മറ്റു ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു എന്ന് സഹോദരൻ ബാബു കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ലീലയാണ് ഭാര്യ. മനോജനും ഷീബയും മകൾ. ഇരുവരും വിവാഹിതരാണ്.

[vote]