ജെ.സി.ഐ കൊയിലാണ്ടിയുടെ ജില്ലാതല നഴ്‌സറി കലോത്സവം ഫെബ്രുവരി 27 ന് ഓണ്‍ലൈനായി നടക്കും


കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടിയുടെ 31-ാമത് ജില്ലാതല നഴ്‌സറി കലോത്സവം ഫെബ്രുവരി 27 ന് നടക്കും. കോഴിക്കോട് ജില്ലയിലെ എല്‍.കെ.ജി, യു.കെ.ജി വിദ്യാര്‍ത്ഥികള്‍ക്കായാണ് കലോത്സവം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷം ഓണ്‍ലൈനായാണ് കലോത്സവം നടത്തുന്നത്.

പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 11 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യാം. പരിപാടിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും. ചാമ്പ്യന്‍മാരാവുന്ന സ്‌കൂളുകള്‍ക്ക് ചാമ്പ്യന്‍ട്രോഫിയും നല്‍കുമെന്ന് പ്രസിഡന്റ് ഗോകുല്‍.ജെ.ബി അറിയിച്ചു.

പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രോഗ്രാം ഡയറക്ടര്‍ അശ്വിന്‍ മനോജിനെ സമീപിക്കാവുന്നതാണ്. ഫോണ്‍: 8075031668, 9449059450