ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി എന്‍.എസ്.എസ് യൂണിറ്റ് നഗരസഭ ജീവനക്കാര്‍ക്ക് പേപ്പര്‍ പേന വിതരണം ചെയ്തു


കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് എന്‍.എസ്.എസ് യൂണിറ്റ് വളണ്ടിയര്‍മാര്‍ തയ്യാറാക്കിയ പേപ്പര്‍ പേനകള്‍ കൊയിലാണ്ടി നഗരസഭ ജീവനക്കാര്‍ക്ക് വിതരണം ചെയ്തു. പേന കിറ്റ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഏറ്റുവാങ്ങി.

വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അജിത്ത് മാസ്റ്റര്‍, നിജില കൗണ്‍സിലര്‍മാരായ എന്‍.എസ് വിഷ്ണു, രമേശന്‍ മാസ്റ്റര്‍, കെ.എം.നന്ദനന്‍, രാജീവന്‍, പ്രോഗ്രാം ഓഫീസര്‍ നിഷ എ.പി, സ്മിത കെ.പി, വളണ്ടിയര്‍മാരായ ശ്രീ സായൂജ്, അമീന്‍ അന്‍വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.