ജില്ലാ സെക്രട്ടറിയായി ഭർത്താവ്, ഭാര്യ ജില്ലാ സെക്രട്ടറിയേറ്റ് അംഗം; പുതുചരിത്രം രചിച്ച് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി


കോഴിക്കോട്: കേരളത്തില്‍ സി.പി.സി.പി.എമ്മില്‍ പുതു ചരിത്രം രചിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി. കോഴിക്കോട് ജില്ലാ സെക്രട്ടറിയും സെക്രട്ടറിയേറ്റ് അംഗവുമായായി ദമ്പതികളെ തിരഞ്ഞെടുത്താണ് കമ്മിറ്റി ഇത്തവണ വിത്യസ്തമാവുന്നത്. ദമ്പതികള്‍ കമ്മിറ്റിയില്‍ ഇടം പിടിക്കാറുണ്ടെങ്കിലും ഭാര്യാ ഭര്‍ത്താക്കന്മാര്‍ സെക്രട്ടറിയും സെക്രട്ടേറിയറ്റംഗവുമാകുന്നത് കേരളത്തിലാധ്യമാണ്. സി.പി.എമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും ഭാര്യ കെ.കെ ലതികയുമാണ് പുതിയ ഏടുകള്‍ എഴുതിച്ചേര്‍ത്തത്.

എളമരം കരീംമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ കമ്മിറ്റിയോഗമാണ് പി.മോഹനനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. യുവജനപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായ പി.മോഹനന്‍ മൂന്നാം തവണയാണ് ജില്ലാ സെക്രട്ടറിയാകുന്നത്. 2015ല്‍ വടകര സമ്മേളനത്തിലാണ് ആദ്യമായി സെക്രട്ടറിയായത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് നിരവധി പ്രക്ഷോഭങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം വഹിച്ചു. അഴിമതിക്കെതിരെ മന്ത്രിമാരെ തടയല്‍ സമരത്തില്‍ പങ്കെടുത്തതിന് ക്രൂരമായ പൊലീസ് മര്‍ദനത്തിനിരയായി.

ആദ്യമായി രൂപീകരിച്ച ജില്ലാകൗണ്‍സിലിലെ അംഗം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ തിളങ്ങി. കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാസമിതി അംഗമാണ്. 49വര്‍ഷമായി പാര്‍ടി അംഗമാണ്. 1991 മുതല്‍ ജില്ലാകമ്മിറ്റി അംഗം. 2015 മുതല്‍ സംസ്ഥാനകമ്മിറ്റി അംഗമാണ്.

പന്ത്രണ്ടംഗ ജില്ലാ സെക്രട്ടറിയേറ്റിലെ ഏക വനിതയാണ് കെ.കെ ലതിക. ആദ്യമായാണ് ജില്ലയില്‍ ഒരു വനിതാ സെക്രട്ടേറിയറ്റ് മെമ്പര്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. തന്റേടവും കരുത്തും ഊര്‍ജ്ജസ്വലതയും കൈമുതലുള്ള വീറുറ്റ പോരാട്ടങ്ങളുടെ തേരാളിയാണു ലതിക. മുൻ കുറ്റ്യാടി എം.എൽ.എ ആയ ലതിക സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗവും  മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.

പി.മോഹനനും കെ.കെ ലതികയ്ക്കും അഭിവാദ്യങ്ങള്‍ നേര്‍ന്ന് കൊണ്ടുള്ള പോസ്റ്റ് പി.കെ ശ്രീമതി ടീച്ചര്‍ ഫേസ്ബുക്കില്‍ പങ്കു വച്ചിരുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഭാര്യാ ഭർത്താക്കന്മാർ സിക്രട്ടറിയും സിക്രട്ടേറിയറ്റംഗവും.
കേരളത്തിൽ പാർട്ടിയുടെ ചരിത്രത്തിലാദ്യമായി.
കോഴിക്കോട്‌ C. P. I. M ന്റെ ജില്ലാ സിക്രട്ടറി മോഹനൻ മാസ്റ്റരുടെ പ്രിയ പത്നി കെ. കെ ലതിക അദ്യ വനിതാ സിക്രട്ടേറിയറ്റ്‌ മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടു. തന്റേടവും കരുത്തും ഊർജ്ജസ്വലതയും കൈമുതലുള്ള വീറുറ്റ പോരാട്ടങ്ങളുടെ തേരാളിയാണു ലതിക .
ജില്ലയിൽ നിറഞ്ഞു നിന്നു പ്രവർത്തിക്കുന്ന ജനങ്ങളുടെ പ്രിയനേതാവും. അഭിവാദ്യങ്ങൾ രണ്ടു പേർക്കും.