ജനകീയ മുക്കിൽ വനിതാ ലീഗ് കൺവെൻഷൻ


മേപ്പയ്യൂർ: വനിതാ ലീഗ് ജനകീയ മുക്കിൽ സംഘടിപ്പിച്ച കൺവെൻഷൻ പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് ജനറൽ സെക്രട്ടറി ഷർമിന കോമത്ത് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പ്രസിഡന്റ്‌ പി.കെ.കുഞ്ഞബ്ദുല്ല അധ്യക്ഷനായി.

തലസീമിയ ബാധിച്ച പേരാമ്പ്രയിലെ ഇരട്ട സഹോദരങ്ങൾക്കുള്ള ധനസഹായത്തിൻ്റെ ആദ്യ ഗഡു സൗദ വാഴക്കാങ്കി ഷർമിന കോമത്തിന് കൈമാറി.

പുതിയ ഭാരവാഹികളായി കദീജ മൈലടിത്തറമൽ (പ്രസിഡൻ്റ്), ആബിദ കുന്നുമ്മൽ, സക്കീന നടുക്കണ്ടി (വൈസ് പ്രസിഡന്റ്), സൗദ വഴക്കാങ്കിയിൽ (ജനറൽ സെക്രട്ടറി), സറീന പോവതിയുള്ളതിൽ, ആയിഷ വാരിയം വീട്ടിൽ (ജോയിന്റ് സെക്രട്ടറി), സൈന തടത്തിക്കണ്ടി (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.