ചേലിയ ക്ഷീരസംഘം പരിസരത്ത് കന്നുകാലി പ്രദര്‍ശനവും ഗോരക്ഷാ ക്യാമ്പും


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമത്തിന്റെ ഭാഗമായി ചേലിയ ക്ഷീരസംഘം പരിസരത്ത് കന്നുകാലി പ്രദര്‍ശനം നടത്തി. വൈസ് പ്രസിഡന്റ് ബിന്ദു മഠത്തില്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ടി.എം.കോയ, ടി.കെ.മജീദ് അധ്യക്ഷനായി.

വി.വി.ഗംഗാധരന്‍, അനില്‍ കുമാര്‍, രവി മഠത്തില്‍, എ.വി.സത്യന്‍, എം.സുമിത എന്നിവര്‍ സംസാരിച്ചു. ഡോ.എം.ഷിനോജിന്റെ നേതൃത്വത്തില്‍ ഗോരക്ഷ ക്യാമ്പും നടന്നു.